Stay on earth !!!!!!!!

പ്രകൃതിയെ നശിപ്പിക്കുന്നതിന്റെ പ്രധാന കാരണം മനുഷ്യന്റെ അഹങ്കാരമാണ്. മനുഷ്യൻ "നിലത്ത്" നിന്നാൽ ഒരു പരിധി വരെ ഈ പ്രശ്നത്തിന് പരിഹാരമാവും.സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഭൂമിയുടെ അവകാശികൾ എന്ന കഥയിലൂടെ ബഷീർ സരസമായി അവതരിപ്പിച്ചിട്ടുണ്ട്.

Pages

Wednesday, August 21, 2013

From a Turtle Hatchery, Sri Lanka

കടലാമകളുടെ ജീവിതം വംശനാശ ഭീഷണിയിലാണ്. മീന്‍ പിടുത്തക്കാരുടെ വലയില്‍ കുടുങ്ങുക, മുട്ടയിടുന്നത് കൂട്ടത്തോടെ നശിപ്പിക്കുക, കടല്‍ മലിനീകരണം, അമിതമായ മീന്‍ പിടുത്തം എന്നിവ മുഖേനെ ആമകളുടെ ജീവന്‌ വലിയ ഭീഷണിയാണ്നേരിട്ടുകൊണ്ടിരിക്കുന്നത്. ആമ അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു.ശേഷം പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു.കടലിലേക്ക് തിരിച്ചു പോകുന്ന നമ്മുടെ കടല്‍‌തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും.ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും. ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണം നടപ്പാക്കുന്ന നിരവധി സംഘങ്ങൾ കേരളത്തിലെ കടൽ തീരങ്ങളിലും പ്രവര്ത്തിക്കുന്നുണ്ട്. .

വിരിയിക്കാനായി മുട്ടകൾ കുഴിച്ചിട്ടിരിക്കുന്നു.

വിരിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞുങ്ങളിലൊന്ന്.


ചികിത്സക്കായി കൊണ്ടുവന്ന ഒരു കടലാമകളിലൊന്ന്‌.