എന്റെ ഒരു സുഹൃത്തിന്റെ താല്പര്യം കണ്ടാണ് ഞാൻ പ്രകൃതിയെയും ജീവജാലങ്ങളെയും കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.അവയെല്ലാം നമുക്ക് കിട്ടിയത് പോലെയെങ്കിലും നമ്മുടെ കുട്ടികൾക്ക് നല്കാൻ നമ്മൾ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്.ഈ ബ്ലോഗ് ആരെങ്കിലും ഒരാളിൽ പ്രകൃതിസ്നേഹം വളർത്താൻ കാരണമായാൽ ഞാൻ കൃതാർത്തനായി.
Wednesday, August 21, 2013
From a Turtle Hatchery, Sri Lanka
കടലാമകളുടെ ജീവിതം വംശനാശ ഭീഷണിയിലാണ്. മീന്‍ പിടുത്തക്കാരുടെ വലയില്‍ കുടുങ്ങുക, മുട്ടയിടുന്നത് കൂട്ടത്തോടെ നശിപ്പിക്കുക, കടല്‍ മലിനീകരണം, അമിതമായ മീന്‍ പിടുത്തം എന്നിവ മുഖേനെ ആമകളുടെ ജീവന് വലിയ ഭീഷണിയാണ്നേരിട്ടുകൊണ്ടിരിക്കുന്നത്.
ആമ അതിന്റെ വംശവര്‍ദ്ധനവ് നടത്താന്‍ ഏതെങ്കിലും ഒരു കടല്‍ത്തീരത്ത് കയറി ഈ വരവ് ആമയുടെ നാശവും വംശനാശവും വരുത്തുന്നു. കുഴി ഉണ്ടാക്കുന്നു. ആ കുഴിയില്‍ മുട്ടകള്‍ ഓരോന്നായി നിക്ഷേപിക്കുന്നു.ശേഷം പൂഴികൊണ്ട് മുട്ടകളെ നന്നായി മൂടുന്നു.കടലിലേക്ക് തിരിച്ചു പോകുന്ന നമ്മുടെ കടല്‍തീരത്ത് വര്‍ഷംതോറും ഇടുന്ന ആമമുട്ടകളില്‍ ചെറിയൊരു ശതമാനമെങ്കിലും കുഞ്ഞുങ്ങളായി മാറിയിട്ടുണ്ടോ, എന്ന കാര്യം സംശയമാണ്. കടലില്‍ നിന്നും ആമ മുട്ടയിട്ട് തിരിച്ചുപോകുമ്പോഴേക്കും അത് നമ്മുടെ നാട്ടുകാര്‍ ശേഖരിച്ച് ഷേയറുചെയ്ത് വീടുകളില്‍ എത്തിക്കും.ചിലപ്പോള്‍ നാട്ടിലെ ചില ദുഷ്ടബുദ്ധികള്‍, മുട്ടയെ കൂടാതെ ആമയെയും പിടിക്കും.
ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണം നടപ്പാക്കുന്ന നിരവധി സംഘങ്ങൾ കേരളത്തിലെ കടൽ തീരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
.
വിരിയിക്കാനായി മുട്ടകൾ കുഴിച്ചിട്ടിരിക്കുന്നു.
വിരിഞ്ഞ് പുറത്തിറങ്ങിയ കുഞ്ഞുങ്ങളിലൊന്ന്.
ചികിത്സക്കായി കൊണ്ടുവന്ന ഒരു കടലാമകളിലൊന്ന്.
Subscribe to:
Posts (Atom)